കളിയിക്കാവിളയില്‍ തമിഴ്നാട് എസ്.ഐയെ വെടിവെച്ച് കൊന്ന കേസ്; ഒരാള്‍ കസ്റ്റഡിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കളിയിക്കാവിളയില്‍ തമിഴ്നാട് എസ്.ഐയെ വെടിവെച്ച് കൊന്ന കേസ്; ഒരാള്‍ കസ്റ്റഡിയില്‍

പാറശാല: കളിയിക്കാവിളയില്‍ തമിഴ്നാട് എസ്.ഐ വിന്‍സെന്റിനെ വെടിവെച്ച് കൊന്ന കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂന്തുറ സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. 

പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് തമിഴ്നാട് ഡി.ജി.പി പറഞ്ഞു. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറുത്തുവിടനാവില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.

കൊലപാതകത്തിന് ശേഷം സമീപത്തെ ആരാധനാലയത്തിന് മുന്നിലൂടെ രക്ഷപെട്ട രണ്ട് പ്രതികളുടെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കന്യാകുമാരി ജില്ലക്കാരായ അബ്ദുൾ സമീം, തൗഫീഖ് എന്നിവരെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. ഇരുവർക്ക് മുൻപും ക്രിമിനൽ പശ്ചാത്തലമുണ്ട്.