ആ​ർ​എ​സ്എ​സ് നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആ​ർ​എ​സ്എ​സ് നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ

പാ​നൂ​ർ: ആ​ർ​എ​സ്എ​സ് കൈ​വേ​ലി​ക്ക​ൽ ശാ​ഖാ മു​ഖ്യ​ശി​ക്ഷ​ക് അ​ർ​ജു​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ റി​മാ​ൻ​ഡി​ൽ. മീ​ത്ത​ലെ കൈവേ​ലി​ക്ക​ൽ പു​തു​ക്കു​ടി നി​ശാ​ന്ത് (24),പു​ല്ലാ​പ്പ​ള​ളി അ​ക്ഷ​യ്(21)​എ​ന്നി​വ​രെ​യാ​ണ് പാ​നൂ​ർ സി​ഐ വി.​വി.​ബെ​ന്നി അ​റ​സ്റ്റു​ചെ​യ്ത​ത്. 

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന അ​ർ​ജു​നെ മീ​ത്ത​ലെ കൈ​വേ​ലി​ക്ക​ൽ ഫ്ര​ൻ​സ് വാ​യ​ന​ശാ​ല​ക്കു സ​മീ​പ​ത്ത് വ​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ത​ല​ശേ​രി എ​സി​ജെ​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡ് ചെ​യ്തു.