ആലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിനെ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിനെ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: കാഞ്ഞിരംചിറയിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏതാനും ദിവസം മുന്‍പ് കാണാതായ സുമേഷ് സുധാകരന്റെ (32) മൃതദേഹമാണ് ഇന്നു രാവിലെയാണ് കല്ലുപാലത്തിനു സമീപമുള്ള കെട്ടിടത്തില്‍ കണ്ടെത്തിയത്. 

സുമേഷിനെ ഈ മാസം അഞ്ച് മുതല്‍ കാണാനില്ലെന്ന് പിതാവ് പരാതി നല്‍കിയിരുന്നു. നോര്‍ത്ത് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷഗ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.


LATEST NEWS