കുവൈറ്റില്‍ ഇന്ത്യന്‍ വംശജയെ കുത്തി കൊന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുവൈറ്റില്‍ ഇന്ത്യന്‍ വംശജയെ കുത്തി കൊന്നു


ദുബായ്: ഇന്ത്യന്‍ വംശജയെ കുവൈറ്റില്‍  മര്‍ദിച്ചവശയാക്കിയ ശേഷം കുത്തിക്കൊന്നു. ഖെയ്താന്‍ പ്രദേശത്തെ ഫഌറ്റിലാണ് യുവതിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയത്.സമീപത്തുള്ള  ഫഌറ്റിലെ ഒരു  സ്ത്രീയാണ് കൊലപാതകം സംബന്ധച്ച  വിവരം പൊലീസിന് നല്‍കിയത്. യുവതിയുടെ മരണത്തിനു ശേഷം  ഇവരുടെ  ഭര്‍ത്താവ് ഒളിവിലാണ്. പോലീസ് സ്ഥലത്തെത്തി ഫ്‌ളാറ്റ് തുറന്നു പരിശോധിച്ചപ്പോള്‍ കുത്തേറ്റു മരിച്ചനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവരുടെ ഭര്‍ത്താവിനായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.