സ്‌ത്രീധനപീഡന നിരോധന നിയമങ്ങള്‍ സ്‌ത്രീകള്‍ ദുരുപയോഗം ചെയ്യുന്നു-കോടതി

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്‌ത്രീധനപീഡന നിരോധന നിയമങ്ങള്‍ സ്‌ത്രീകള്‍ ദുരുപയോഗം ചെയ്യുന്നു-കോടതി

കോട്ടയം: തിരുവനന്തപുരം തിരുമല വേട്ടമുക്ക്‌ സ്വദേശികളായ സഹോദരങ്ങളേയും മാതാപിതാക്കളേയും പ്രതിയാക്കി ഇന്‍ഡ്യന്‍ പീനല്‍ കോഡ്‌ 498 (A) വകുപ്പുപ്രകാരം എടുത്ത സ്‌ത്രീധനപീഡന കേസ്സില്‍ കുറ്റവിമുക്തരാക്കിയ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ എസ്‌.കൃഷ്‌ണകുമാറാണ്‌ വിധിന്യായത്തില്‍ സ്‌ത്രീധനപീഡന നിരോധന നിയമങ്ങള്‍ സ്‌ത്രീകള്‍ ദുരുപയോഗം ചെയ്യുന്നു എന്ന്‌ കണ്ടെത്തിയത്‌. നിഷ്‌ളങ്കരും നിരാലമ്പരുമായ സ്‌ത്രീകളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്‌ ഇന്‍ഡ്യന്‍ പാര്‍ലമെന്റ്‌ സ്‌ത്രീധനപീഡന നിരോധനനിയമങ്ങള്‍ ഉണ്ടാക്കിയത്‌. എങ്കിലും അവ സ്‌ത്രീകള്‍ ഭര്‍ത്തൃകുടുംബത്തെ ഉപദ്രവിക്കാനും കഷ്‌ടപ്പെടുത്തുവാനും കൂടുതലായി ഉപയോഗിച്ചുവരുന്നു. ആയതിന്‌ ഉത്തമ ഉദാഹരണമാണ്‌ മേല്‍ പ്രസ്‌താവിച്ച കേസ്സ്‌ എന്ന്‌ മജിസ്‌ട്രേറ്റ്‌ എടുത്ത്‌ പറയുന്നു. തിരുമല വേട്ടമുക്ക്‌ ഭാഗത്ത്‌ വര്‍ഷങ്ങളായി നിലനിന്നിരുന്ന വഴി പ്രശ്‌നം കാരണം കുറ്റാരോപിതരായ കുടുംബവും അവിടുത്തെ പ്രാദേശിക നേതാക്കളും വര്‍ഷങ്ങളായി വിരോധത്തില്‍ ആയിരുന്നു. തുടര്‍ന്ന്‌ വിരോധികളായ പ്രാദേശിക നേതാക്കള്‍ കുടുംബത്തിലെ മൂത്ത മകന്റെ പിണക്കത്തിലായ ഭാര്യയെ സ്വാധീനിച്ച്‌ പോലീസിന്റെ ഒത്താശയോടുകൂടി കളവായിട്ട്‌ കേസ്സ്‌ എടുക്കുകയായിരുന്നു. വര്‍ഷങ്ങളോളം നേരിട്ട മാനക്കേടിനും ദുരിതത്തിനും ഒടുവില്‍ നിരാലമ്പരരും നിര്‍ദ്ദയരുമായ കുടുംബം കുറ്റവിമുക്തരാക്ക പ്പെട്ടെങ്കിലും, തങ്ങള്‍ക്ക്‌ വേണ്ടി ഹാജരായ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ദീപക്‌ ട്വിങ്കിള്‍ സനല്‍ വഴി യുവതിക്ക്‌ എതിരെ മാനനഷ്‌ടകേസ്സ്‌ ഫയല്‍ ചെയ്യുവാന്‍ ഒരുങ്ങുകയാണ്‌.


LATEST NEWS