പിതാവിന്റെ ലൈംഗിക അതിക്രമത്തിന്  ദൃക്‌സാക്ഷിയാകാന്‍ വിധിക്കപ്പെട്ടത് മകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പിതാവിന്റെ ലൈംഗിക അതിക്രമത്തിന്   ദൃക്‌സാക്ഷിയാകാന്‍ വിധിക്കപ്പെട്ടത് മകള്‍

ന്യൂഡല്‍ഹി: പിതാവിന്റെ ലൈംഗിക അതിക്രമത്തിന് ദൃക്‌സാക്ഷിയാകാന്‍ വിധിക്കപ്പെട്ടത് മകള്‍ മധ്യഡല്‍ഹിയിലെ കമല മാര്‍ക്കറ്റിന് സമീപം ഒരു പാര്‍ക്കിലാണ് സംഭവം. പിതാവ് എട്ടു വയസ്സുള്ള കുട്ടിയെ പീഡിപ്പിക്കുന്നത് സംഭവസ്ഥലത്തിന് ഏതാനും മീറ്ററുകള്‍ അകലെ കളിച്ചുകൊണ്ടിരുന്ന മകള്‍ കാണുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

വിഭാര്യനായ പ്രതി കമല മാര്‍ക്കറ്റിന് സമീപം രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. സമീപത്തെ ഒരു പൊതു ശൗചാലയത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. സംഭവ ദിവസം മകള്‍ക്കൊപ്പമാണ് ഇയാള്‍ പാര്‍ക്കില്‍ എത്തിയത്.

മകള്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയ സമയം പാര്‍ക്കിലെ എട്ടുവയസുള്ള ഒരു പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ ഇയാള്‍ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ ഇയാളുടെ മകള്‍ സംഭവത്തിന് ദൃക്‌സാക്ഷിയാണെന്ന് പോലീസ് പറയുന്നു. 

വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും അവര്‍ പോലീസിനെ സമീപിക്കുകയുമായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമത്തിനും പോക്സോ വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.


LATEST NEWS