ഡ​ല്‍​ഹി​യി​ല്‍ മൂ​ന്ന്‍ വ​യ​സു​കാ​രി സ്കൂ​ളി​ല്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡ​ല്‍​ഹി​യി​ല്‍ മൂ​ന്ന്‍ വ​യ​സു​കാ​രി സ്കൂ​ളി​ല്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ മൂന്ന്‍ വ​യ​സു​കാ​രി സ്കൂ​ളി​ല്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി​യി​ലെ മു​ഖ​ര്‍​ജി ന​ഗ​റി​ലെ സ്കൂ​ളി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ചൊ​വ്വാ​ഴ്ച പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. 

ആ​രാ​ണു പീ​ഡി​പ്പി​ച്ച​ത് എ​ന്ന​തു സം​ബ​ന്ധി​ച്ചു പോ​ലീ​സി​നു വ്യ​ക്ത​ത കൈ​വ​ന്നി​ട്ടി​ല്ല. 

പോ​സ്കോ നി​യ​മം അ​നു​സ​രി​ച്ചാ​ണു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.