തിരുവനന്തപുരത്ത് ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഡോക്ടര്‍ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തിരുവനന്തപുരത്ത് ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഡോക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഗൈനക്കോളജിസ്റ്റായ ഡോ സനല്‍ കുമാറാണ് അറസ്റ്റിലായത്.

കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് മ്യൂസിയം പോലീസാണ് അറസ്റ്റ് ചെയ്തത്.

നവംബര്‍ 2നാണ് കേസിനാസ്പദമായ സംഭവം. പഠനാവശ്യത്തിനായി തിരുവനന്തപുരത്ത് താമസിക്കുന്ന യുവതി ചികിത്സയ്ക്കായി ഡോക്ടറുടെ കുറവന്‍കോണത്തെ ക്ലിനിക്കില്‍ എത്തിയിരുന്നു. ഇവിടെ വച്ച് ഡോക്ടര്‍ ലൈംഗിക അിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് യുവതി മ്യൂസിയം പോലീസില്‍ പരാതി നല്‍കി.