യുപിയില്‍ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കുറ്റവാളിയെ വധിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുപിയില്‍ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കുറ്റവാളിയെ വധിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നടന്ന ഏറ്റുമുട്ടലില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കുറ്റവാളിയെ വധിച്ചു. ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന സച്ചിന്‍ പാണ്ഡെ എന്നയാളെയാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് വധിച്ചത്. വിഭൂതി ഖണ്ഡിലുള്ള ഒരു കോളേജിനു മുന്നില്‍വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്.  

ഉത്തര്‍പ്രദേശിലും ബീഹാറിലും കരാര്‍ എടുത്ത് ആളുകളെ കൊല്ലുന്നയാളാണ് സച്ചിന്‍ പാണ്ഡെ. കൊലപാതകം, പിടിച്ചുപറി, കവര്‍ച്ച എന്നിങ്ങനെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഇയാളുടെ പക്കല്‍ നിന്നും നിയമവിരുദ്ധമായി സൂക്ഷിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തു.


LATEST NEWS