ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം മയക്കു മരുന്ന് വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം മയക്കു മരുന്ന് വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍

ആലുവ: ആലുവ ടൗണില്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം മയക്കു മരുന്ന് വില്‍പ്പന നടത്തുന്നതിനിടയില്‍ മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി വാഴക്കാട് സ്വദേശി തോണിച്ചാലില്‍ വീട്ടില്‍ അബ്ദു മകന്‍ ഹാഫിസ് (22) നെ ആലുവ എക്‌സൈസ് റേഞ്ചു പാര്‍ട്ടി അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും ഒന്‍പത് എല്‍.എസ്.ഡി സ്റ്റാമ്ബ് കണ്ടെടുത്തു. 

ബാംഗ്ലൂരില്‍ നിന്നും വാങ്ങിയ എല്‍.എസ്.ഡി ആലുവയില്‍ വില്‍പ്പനയ്ക്കായി ആവശ്യക്കാരനെ കാത്തുനില്‍ക്കുമ്ബോഴാണ് പിടികൂടിയത്. ജില്ലയില്‍ തന്നെ എക്‌സൈസ് പിടികൂടിയതില്‍ ഈ ഇനത്തിലുള്ള കേസുകളില്‍ ഏറ്റവും വലിയ മയക്കുമരുന്ന് കേസാണിത്. 

ഡി ജെ പാര്‍ട്ടിക്കും മറ്റും ഉപയോഗിക്കുന്ന എല്‍.എസ്.ഡി സ്റ്റാമ്ബ് ചെറിയ കഷണങ്ങള്‍ ആക്കി നാക്കിനടിയില്‍ വച്ചാല്‍ മണിക്കൂറുകളോളം ലഹരി നല്‍കുന്നവയാണ്. ആലുവ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 


LATEST NEWS