തീയേറ്ററില്‍ മദ്യപിച്ചെത്തി അക്രമം നടത്തിയ യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തീയേറ്ററില്‍ മദ്യപിച്ചെത്തി അക്രമം നടത്തിയ യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു

പുനലൂര്‍: കൊല്ലം പുനലൂരില്‍ ഒടിയന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററില്‍ മദ്യപിച്ചെത്തിയ ഒരു കൂട്ടം യുവാക്കളാണ് അക്രമം നടത്തിയത്. തീയേറ്ററിലുണ്ടായിരുന്ന സ്ത്രീകളെ ഇവര്‍ ശല്യം ചെയ്യാന്‍ ആരംഭിച്ചതോടു കൂടി തീയേറ്റര്‍ മാനേജ്‌മെന്റ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് വന്നു ഇവരെ തീയേറ്ററിനു പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പോലീസിനെയും ആക്രമിക്കുകയായിരുന്നു. സ്‌റ്റേഷനിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ച പോലീസുകാരെ റോഡില്‍ വെച്ചും യുവാക്കള്‍ മര്‍ദ്ദിച്ചു. പിന്നീട് കൂടുതല്‍ പോലീസെത്തിയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ അറസ്റ്റു ചെയ്തു നീക്കിയത്.