തെരഞ്ഞെടുപ്പില്‍  വോട്ടു ചെയ്തില്ല : പതിമൂന്നുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തെരഞ്ഞെടുപ്പില്‍  വോട്ടു ചെയ്തില്ല : പതിമൂന്നുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

റാഞ്ചി: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭാര്യ തോറ്റതിന് പതിമൂന്നുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ പകുര്‍ ജില്ലയിലാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട്  സാമുവേല്‍ ഹന്‍സ്ഡ, കാത്തി ഹന്‍സ്ഡ, ശിശു ഹന്‍സ്ഡ എന്നിവര്‍ അറസ്റ്റില്‍.

ജനുവരി എട്ടിന് ആറുമണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടി തിരിച്ചെത്താതായതോടെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെ അടുത്ത ദിവസം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

പ്രതികളില്‍ ഒരാളായ പ്രേംലാലിന്റെ ഭാര്യ അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച തോറ്റിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം വോട്ടു ചെയ്യാത്തതു മൂലമാണ് ഭാര്യ പരാജയപ്പെട്ടതെന്ന് പ്രേംലാല്‍ ആരോപിച്ചിരുന്നു. ഇതിനു പ്രതികാരമായിട്ടാണ് ഇയാള്‍ സംഘം ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും പീഡിപ്പിച്ച ശേഷം മൃതദേഹം വനത്തില്‍ ഒളിപ്പിച്ചതായി പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്നും പോലീസ് അറിയിച്ചു.


LATEST NEWS