11 വയസ്സുകാരനെ പ്രകൃതി വിരുദ്ധപീഢനത്തിനിരയാക്കി കൊന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 11 വയസ്സുകാരനെ പ്രകൃതി വിരുദ്ധപീഢനത്തിനിരയാക്കി കൊന്നു


അബൂദബി: അബൂദബിയിലെ കെട്ടിടത്തിന് മുകളില്‍ 11 വയസ്സുകാരന്റെ മൃതദേഹം  കാണപ്പെട്ട സംഭവത്തില്‍ പാക് പൗരന്‍ അറസ്റ്റില്‍. ലൈംഗിക പീഡനനവും ശ്വാസംമുട്ടലുമാണ് മരണത്തിന് കാരമെന്ന് അബൂദബി പൊലീസ് പറഞ്ഞു. അസാന്‍ മജീദ് ജനൂജ എന്ന ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ശേഷം ശ്വാസം മുട്ടിച്ചാണ്  കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ജൂണ്‍ ഒന്നിന് വൈകുന്നേരം പള്ളിയിലേക്ക് പോയ കുട്ടി തിരിച്ചുവന്നില്ല. പിറ്റേ എ.സി നന്നാക്കാന്‍വന്ന ടെക്‌നീഷ്യന്മാരാണ് മൃതദേഹം കണ്ടത്. അബൂദബി മുറൂര്‍ റോഡില്‍ താമസിക്കുന്ന പാകിസ്താന്‍ സ്വദേശി ഡോ. മജീദ് ജനൂജയുടെയും റഷ്യന്‍ സ്വദേശിനി റ്റാറ്റിയാന ക്രൂസിനയുടെയും  മകനാണ് അസാന്‍. കുടുംബം താമസിക്കുന്ന കെട്ടിടത്തിെന്റ മുകളിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്.