മകളെ പീഡിപ്പിച്ചയാളെ കൊലപ്പെടുത്തിയ തെലങ്കാന രാഷ്ട്ര സമിതി നേതാവ് അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മകളെ പീഡിപ്പിച്ചയാളെ കൊലപ്പെടുത്തിയ തെലങ്കാന രാഷ്ട്ര സമിതി നേതാവ് അറസ്റ്റില്‍

ഹൈദരാബാദ്: മകളെ പീഡിപ്പിച്ചയാളെ കൊലപ്പെടുത്തിയ തെലങ്കാന രാഷ്ട്ര സമിതി നേതാവ് അറസ്റ്റില്‍. ശ്യാം സുന്ദര്‍ റെഡ്ഢിയാണ്  പോലീസ് പിടിയില്‍.  മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ രാജേഷ് (32) എന്നയാളെയാണ് ശ്യാം സുന്ദര്‍ കൊലപ്പെടുത്തിയത്. പീഡനത്തെ തുടര്‍ന്ന് ശ്യാം സുന്ദറിന്റെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു.

തിങ്കളാഴ്ച രാജേഷും സുഹൃത്തും ബാറില്‍ നിന്നും മടങ്ങവേ ശ്യാം സുന്ദര്‍ റെഡ്ഡിയും സഹായികളും ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാജേഷ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ശ്യാം സുന്ദറിനെയും സുഹൃത്തുക്കളെയും കൊലക്കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തു.

ശ്യാം സുന്ദര്‍ റെഡ്ഢിയുടെ മകളുടെ  മരണത്തെ തുടര്‍ന്ന് ഇയാളെ ഒരു വര്‍ഷത്തേക്ക് ജയിലില്‍ അടച്ചിരുന്നു.രാജേഷിനെതിരെ പത്തോളം ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നു.