മകളെ ശല്യം ചെയ്തത് എതിര്‍ത്ത പിതാവിനെ വെടിവെച്ച്‌ കൊന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മകളെ ശല്യം ചെയ്തത് എതിര്‍ത്ത പിതാവിനെ വെടിവെച്ച്‌ കൊന്നു

മുസ്സഫര്‍നഗര്‍: മകളെ ശല്യം ചെയ്തത് തടഞ്ഞ 65 വയസ്സുകാരനെ രണ്ടു യുവാക്കള്‍ വെടിവെച്ച്‌ കൊന്നു. മുസഫര്‍നഗറിലെ റാംപുരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം.

പ്രതികളായ കിരണ്‍പാല്‍, വിശാല്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ പിടികൂടുമെന്നും എസ്.പി ഒംബിര്‍ സിംഗ് പറഞ്ഞു.

മകളെ ശല്യം ചെയ്യുന്നത് എതിര്‍ത്തതിനാലാണ് പിതാവിനെ കൊലപ്പെടുത്തിയത്. ഉപദ്രവത്തിനു ഇരയായ പെണ്‍കുട്ടിയും പ്രതികളും ഒരേ പ്രദേശത്തുകാരാണ്.