നെടുമ്പാശേരി വിമാനത്താവളം വഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച വിദേശ കറന്‍സി പിടികൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നെടുമ്പാശേരി വിമാനത്താവളം വഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച വിദേശ കറന്‍സി പിടികൂടി


കൊച്ചി: നെടുമ്പാശേരിഅ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ദു​ബാ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 24 ലക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ന്‍​സി സു​ര​ക്ഷാ വി​ഭാ​ഗം പി​ടി​കൂ​ടി. ഡോ​ള​ര്‍, സൗ​ദി റി​യാ​ല്‍, യുഎഇ ദി​ര്‍​ഹം എന്നീ കറന്‍സികളുമായി കാ​സ​ര്‍​ഗോഡ് സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. 
 
കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ട്രോ​ളി​ബാ​ഗി​ന്‍റെ ഹാന്‍റിലി​ന​ക​ത്താ​ണ് ഒളിപ്പിച്ച നിലയിലായിരുന്നു വിദേശ കറന്‍സി. വി​ദേ​ശ​ത്ത് ജോ​ലി​യോ ബി​സി​ന​സോ ഇ​ല്ലാ​ത്ത ഇ​യാ​ള്‍ സ്ഥി​ര​മാ​യി വി​ദേ​ശ​യാ​ത്ര ന​ട​ത്തു​ന്ന​താ​യി പാ​സ്പോ​ര്‍​ട്ട് രേ​ഖ​ക​ളി​ല്‍ നി​ന്നും വ്യ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് സം​ശയം തോന്നിയതിനാലാണ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ നടത്തി​യ​ത്.  

നിലിവില്‍ സ്വ​ര്‍​ണ​ത്തി​ന് വന്‍ വില വര്‍ധനയുണ്ടായ സാ​ഹ​ച​ര്യ​ത്തി​ല്‍ വിദേശത്തു നിന്നും വാ​ങ്ങി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​മെ​ന്ന ഉ​ദ്ദേ​ശ​ത്തി​ലാ​ണ് വി​ദേ​ശ ക​റ​ന്‍​സി കൊ​ണ്ടുപോ​കാ​ന്‍ ശ്ര​മി​ച്ച​തെ​ന്നും ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.