ജ​യി​ലി​ൽ ഗു​ണ്ടാ​നേ​താ​വ് സഹതടവുകാരന്റെ വെ​ടി​യേ​റ്റ് മ​രി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജ​യി​ലി​ൽ ഗു​ണ്ടാ​നേ​താ​വ് സഹതടവുകാരന്റെ വെ​ടി​യേ​റ്റ് മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജ​യി​ലി​ൽ ഗു​ണ്ടാ​നേ​താ​വ് സഹതടവുകാരന്റെ വെ​ടി​യേ​റ്റ് മ​രി​ച്ചു. മു​ന്ന ബ​ജ്‌രം​ഗി​ എന്ന ഗുണ്ടയാണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ബാ​ഗ്പ​ത് ജ​യി​ലി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. മു​ന്ന​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നി​രി​ക്കെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

സ​ഹ​ത​ട​വു​കാ​ര​നാ​ണ് മു​ന്ന​യ്ക്കു നേ​രെ നി​റ​യൊ​ഴി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വെ​ടി​യേ​റ്റ​യു​ട​നെ ഇ​യാ​ൾ മ​രി​ച്ചി​രു​ന്നു. ഝാ​ൻ​സി​യി​ലെ ജ​യി​ലി​ൽ നി​ന്നും ബാ​ഗ്പ​തി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മു​ന്ന​യെ കൊ​ണ്ടു​വ​ന്ന​ത്. 2005 ബി​ജെ​പി നേ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് മു​ന്ന ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​ത്.

 സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ജ​യി​ൽ വാ​ർ​ഡ​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡു ചെ​യ്തു. മു​ന്ന​യു​ടെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.