കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞതറിഞ്ഞ മനോവിഷമം; കര്‍ണാടകയില്‍ യുവാവ് ആതമഹത്യ ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞതറിഞ്ഞ മനോവിഷമം; കര്‍ണാടകയില്‍ യുവാവ് ആതമഹത്യ ചെയ്തു

ബാംഗളൂര്‍ : കര്‍ണാടാകയിലെ മാണ്ഡ്യയില്‍ കാമുകിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതറിഞ്ഞ് യുവാവ് ആതമഹത്യ ചെയ്തു. മധുര്‍ സ്വദേശിയായ ദര്‍ശന്‍ ആണ് മരിച്ചത്.

 ശനിയാഴ്ച രാവിലെ ദര്‍ശനെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് കാമുകിയും അവളുടെ വീട്ടുകാരെണന്നുമുള്ള ആത്മഹത്യ കുറി്പ്പ് പോലീസില്‍ കണ്ടെത്തി.

മാണ്ഡ്യയില്‍ ഉള്ള പെണ്‍കുട്ടിയും ദര്‍ശനവും വളരെ നാളായി അടുപ്പത്തിലായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ ബന്ധം തുടര്‍ന്ന് കൊണ്ട് പോയാല്‍ അതിന്റെ ഫലം മറ്റൊന്നായിരിക്കുമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നതായും ദര്‍ശന്റെ ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തില്‍ മാണ്ഡ്യ പോലീസ് കേസെടുത്തു.


LATEST NEWS