അമേരിക്കന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമം; ഗൂഗിള്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമേരിക്കന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമം; ഗൂഗിള്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: അമേരിക്കകാരിയായ മധ്യവയസ്കയെ ദില്ലിയിലെ ഹോട്ടലില്‍ വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച ഗൂഗിള്‍ എഞ്ചിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിഫോര്‍ണിയ സ്വദേശിയായ 25 കാരനായ യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. ജ്യൂസില്‍ മയക്കാനുള്ള മരുന്ന് കലക്കികൊടുത്താണ് യുവാവ് പീഡിപ്പിച്ചത്.

ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് പീഡനത്തിന് ഇരയായ സ്ത്രീ ജനുവരി 6ന് ഇന്ത്യയില്‍ എത്തിയത്. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ചാണ് യുവാവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാളുടെ ക്ഷണം സ്വീകരിച്ചാണ് പീഡനത്തിന് ഇരയായ സ്ത്രീ യുവാവിന്റെ മുറിയില്‍ ചെല്ലുകയും അവിടെ വെച്ച് ജ്യൂസില്‍ മയക്കാനുള്ള മരുന്ന് നല്‍കി പീഡിപിക്കാന്‍ ശ്രമിച്ചതായും യുവതി പറയുന്നു. എന്നാല്‍ യുവാവിനെ തട്ടി മാറ്റി മുറിയില്‍ നിന്നും പുറത്തേക്ക് ഓടിയതായി പരാതിക്കാരി പറഞ്ഞു.


സംഭവത്തിന്റെ പിറ്റേ ദിവസം തന്നെ പരാതിക്കാരി ഹോട്ടലില്‍ നിന്നും താമസം മാറുകയും സുഹൃത്തിന്റെ നിര്‍ദേശ പ്രകാരം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇവര്‍ നല്‍കിയ പരാതില്‍ ഹോട്ടല്‍ മുറിയില്‍ എത്തി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.


LATEST NEWS