വെടിവയ്പ്പില്‍ 11 മരണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വെടിവയ്പ്പില്‍ 11 മരണം


മെക്‌സിക്കോസിറ്റി: മെക്‌സിക്കോയില്‍ നടന്ന വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. കുട്ടികളുടെ പിറന്നാള്‍ ആഘോഷം നടക്കുന്നതിനിടയിലാണ് വെടിവയ്പ് ഉണ്ടായത്. പിറന്നാള്‍ ആഘോഷത്തിനിടയിലേക്ക്  അതിക്രമിച്ചു കയറിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മധ്യ ഹിഡാല്‍കോയിലെ ടിസയുക്കയിലാണ്  സംഭവം നടന്നത്. കുട്ടികളെ ഒഴിവാക്കി മുതിര്‍ന്നവരെയാണ് അക്രമികള്‍ കൂടുതലായും ലക്ഷ്യമിട്ടത്.