തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച്‌ കൊന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച്‌ കൊന്നു

പുല്ലുവിള: യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച്‌ കൊന്നു. തിരുവനന്തപുരം പുല്ലുവിളയിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് ഷൈനി എന്ന യുവതിയെ ഭര്‍ത്താവ് നിജു കൊലപ്പെടുത്തിയത്‌. ഭര്‍ത്താവ് നിജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു

ഷൈനിയുടെ വായില്‍ തുണി തിരുകിയ ശേഷം കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പറഞ്ഞു. ഷൈനിയെ ഭര്‍ത്താവിന് സംശയമായിരുന്നെന്നും ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും പൊലീസ് പറയുന്നു. 

ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.


LATEST NEWS