പ്രകൃതിവിരുദ്ധ പീഡനം; ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രകൃതിവിരുദ്ധ പീഡനം; ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഹൈദരാബാദ്: ജൂനിയര്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയതിന് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥി മൊഹമ്മദ് റിനിഷ് അറസ്റ്റില്‍. യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ വച്ച്‌ ആദ്യ വര്‍ഷ എംഎ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് പിജി വിദ്യാര്‍ത്ഥിയായ റിനിഷ് അറസ്റ്റിലായത്. പ്രദേശിയ കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ട് ആഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ജനുവരി ഏഴിനാണ് സംഭവം നടന്നത്.

പ്രാരംഭ അന്വേഷണം നടത്തിയതിന് ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജാര്‍ഖണ്ഡില്‍ നിന്നുള്ള സോഷ്യോളജി വിദ്യാര്‍ത്ഥിയാണ് പീഡനത്തിന് ഇരയായത്. ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ ഹോസ്റ്റല്‍ റൂമില്‍ അനധികൃതമായി പ്രവേശിച്ചാണ് ക്രൂര പീഡനത്തിന് വിധേയനാക്കിയത്.

രണ്ട് വിദ്യാര്‍ത്ഥികളും കുറേ നാളായി നല്ല സുഹൃത്തുക്കളായിരുന്നു. അതിനാല്‍ റിനീഷ് മുറിയിലെത്തിയപ്പോള്‍ സംശയമൊന്നും തോന്നിയില്ലെന്നും ഗച്ചിബൗലി പൊലീസ് ഇന്‍സ്പെക്റ്റര്‍ എം. ഗംഗാധര്‍ പറഞ്ഞു. സീനിയര്‍ വിദ്യാര്‍ത്ഥികളെ ഭയന്ന് സംഭവം പുറത്തു പറയാതെയിരിക്കുകയായിരുന്നു. പിന്നീട് ഇതിനെക്കുറിച്ച്‌ യൂണിവേഴ്സിറ്റി അധികൃതരെ അറിയിക്കുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.