യുവതിയെ അപമാനിക്കാന്‍ ശ്രമി​ച്ചുവെന്ന് പരാതി; ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരെ അന്വേഷണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 യുവതിയെ അപമാനിക്കാന്‍ ശ്രമി​ച്ചുവെന്ന് പരാതി; ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരെ അന്വേഷണം

കൊച്ചി : പഞ്ചനക്ഷത്ര ഹോട്ടലില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരെ അന്വേഷണം ആരംഭിച്ചു. യുവതിയുടെ പരാതിയില്‍ എറണാകുളം മുളുവകാട് പോലീസാണ് കേസെടുത്തത്.  സ്ത്രീത്വത്തെ അപമാനിക്കാല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്തു. യുവതിയുടെ മൊഴിയെടുത്തതായും പോലീസ് പറഞ്ഞു.

കഴിഞ്ഞ് ശനിയാഴ്ചയാണ് സംഭവം. നഗരത്തിലെ പഞ്ചനക്ഷത്ര ഹേട്ടലില്‍ ഡാന്‍സ് പാര്‍ട്ടിക്കിടെ ഓം പ്രകാശ് അപമര്യാദയായി പെരുമാറിയെന്നാണ് എറണാകുളം സ്വദേശിയായ യുവതി പോലീസില്‍ നല്‍കിയ പരാതി.

ഇയാളുടെ കുറച്ച്‌ കൂട്ടുകരും ഒപ്പമുണ്ടായിരുന്നു. ഇവരും തന്നോട് മോശമായ രീതിയില്‍ പെരുമാറിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.


LATEST NEWS