അഞ്ചലില്‍ ആസാം സ്വദേശിയെ കൊന്ന് സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഞ്ചലില്‍ ആസാം സ്വദേശിയെ കൊന്ന് സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലം: അഞ്ചലില്‍ അന്യ സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അസം സ്വദേശി ജലാല്‍ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് അബ്‌ദുൽ ആണ് കൊലനടത്തിയത്.

കൊലയ്ക്ക് ശേഷം ആത്മഹത്യക്ക് ശ്രമിച്ച് പരിക്കേറ്റ അബ്ദുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഇവർ താമസിക്കുന്ന ഇടത്താണ് സംഭവം നടന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മുറി തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അബ്‌ദുൽ തയാറായില്ല. തുടർന്ന് ബലംപ്രയോഗിച്ചാണ് പൊലീസ് സംഘം മുറിക്കുള്ളില്‍ കടന്നത്. 


LATEST NEWS