വാക്വം ക്ലീനറിനുള്ളില്‍ സ്വര്‍ണ്ണക്കടത്ത്; ഒരാള്‍ പിടിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാക്വം ക്ലീനറിനുള്ളില്‍ സ്വര്‍ണ്ണക്കടത്ത്; ഒരാള്‍ പിടിയില്‍

ലക്‌നൗ: ദുബൈയില്‍നിന്നും 715 ഗ്രാം സ്വര്‍ണവുമായെത്തിയ യാത്രക്കാരന്‍ ലക്‌നൗവിലെ ചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. ഖുഷിനഗര്‍ ജില്ലയിലെ ഫാസില്‍നഗര്‍ സ്വദേശി ഷക്കീല്‍ അഹ്മദ് ആണ് പിടിയിലായത്.

സ്വര്‍ണം തകിടുകളാക്കിമാറ്റി വാക്വം ക്ലീനറിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്നു. സ്വര്‍ണത്തിന് 24 ലക്ഷം രൂപ വിലമതിക്കും.