ട്രെയിനിനുള്ളില്‍ മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ച നിലയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ട്രെയിനിനുള്ളില്‍ മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ച നിലയില്‍

ലക്‌നൗ: മധ്യവയസ്‌ക്കനെ ട്രെയിനിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ത്സാന്‍സി ജില്ലയിലാണ് സംഭവം. മധ്യപ്രദേശിലെ ബേട്ടൂല്‍ ജില്ലയിലെ ജെയ്‌സിംഗ് എന്നയാളെയാണ്
കാണ്‍പൂര്‍ പാസഞ്ചര്‍ ട്രെയിനിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ട്രെയിന്‍ യാര്‍ഡിലേക്ക് മാറ്റുന്നതിനിടെയാണ് മൃതദേഹം തൂങ്ങിനിക്കുന്ന നിലയില്‍ കണ്ടെത്തിയത്. പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്ന യാത്രക്കാരനാണ് വണ്ടിക്കകത്ത് സീലിങ് ഫാനില്‍ ഒരാള്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടത്. തുടര്‍ന്ന് റെയില്‍വെ അധികൃതരെ വിവരം അറയിക്കുകയായിരുന്നു.

റെയില്‍വേ പോലീസ് മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി അയച്ചു. മരിച്ചയാളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രമം തുടരുന്നതായും ആത്മഹത്യ ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്തെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.


LATEST NEWS