ഹല്‍വയിൽ കഞ്ചാവ് ഒളിപ്പിച്ച് പ്രവാസിക്ക് നൽകിയ യുവാവ് പിടിയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹല്‍വയിൽ കഞ്ചാവ് ഒളിപ്പിച്ച് പ്രവാസിക്ക് നൽകിയ യുവാവ് പിടിയിൽ

ദുബൈയിലേക്ക് പോകുന്ന യുവാവി​ന്​ ഹല്‍വയിൽ കഞ്ചാവ് ഒളിപ്പിച്ച് നൽകിയ യുവാവ്​ പിടിയിലായി. കോഴിക്കോട് അടിവാരം വള്ളിക്കെട്ടുമ്മൽ മുനീഷിനെയാണ്​ താമരശ്ശേരി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. കമ്പിവേലുമ്മല്‍ അഷ്‌റഫിന്റെ  മകന്‍ അനീഷി​ന്റെ  കൈയിലാണ്​ കൊടുത്തയക്കാൻ ശ്രമിച്ചത്​. 

പാക്കിങ്ങിൽ സംശയം തോന്നിയതു കാരണം ബന്ധു അഴിച്ചുനോക്കിയപ്പോഴാണ് ഹൽവക്കുള്ളിൽ കഞ്ചാവ് കണ്ടത്. ദുബൈയില്‍ന്ന്​ അവധിക്കെത്തിയ അനീഷ് ബുധനാഴ്ച വൈകീട്ട് മടങ്ങാനിരിക്കെയാണ് മുനീഷ് പാർസൽ കൊണ്ടുവന്നത്. 

അനീഷി​ന്റെ മാതൃസഹോദരൻ കുഞ്ഞാവ, ദുബൈയിലുള്ള മകൻ ഷാനിദിന് ​കൊടുക്കാൻ ഏൽപിച്ചതാണെന്നാണ്​ പ്രതി വീട്ടുകാരെ ധരിപ്പിച്ചത്. പിന്നീടാണ്​ സംഭവം പുറത്തായത്​.