വീണ്ടും ‘മീ ടു തരംഗമാകുന്നു; ‘മീ ടുവില്‍ ഇതുവരെ  കുടുങ്ങിയ  ചലച്ചിത്ര മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ ഇവര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വീണ്ടും ‘മീ ടു തരംഗമാകുന്നു; ‘മീ ടുവില്‍ ഇതുവരെ  കുടുങ്ങിയ  ചലച്ചിത്ര മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ ഇവര്‍

സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ എത്രത്തോളം ഭീകരമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായുള്ള ഒരു ഹാഷ് ടാഗ് ക്യമ്പയിനാണ് ‘മീ ടു’ ഹാഷ് ടാഗ് ക്യമ്പയിന്‍ .വിവിധ രാജ്യങ്ങളില്‍ ഉള്ളവര്‍ ഏറ്റെടുത്ത് ഏറ വിവാദങ്ങള്‍ സൃഷ്‌ടിച്ച ഒന്നായിരുന്നു ഈ ക്യാംപയിന്‍ . തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളാണ്  മീ ടൂ .ഹോളിവുഡ് പ്രൊഡ്യൂസര്‍ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളെത്തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ‘മീറ്റൂ’ എന്ന തുറന്നുപറച്ചിലിന് തുടക്കംകുറിച്ചത്. 


ചലച്ചിത്ര മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ക്ക് നേരെ ഇപ്പോള്‍ വീണ്ടും മീ ടൂ ക്യാമ്പൈന്‍ ചൂട് പിടിക്കുകയാണ് . പ്രശസ്ത സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ നാനാ പടേക്കറില്‍ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി  ബോളിവുഡ് താരം തനുശ്രീ ദത്ത വീണ്ടും വിവാദങ്ങള്‍ക്ക് തിരി കൊളുത്തി. ഹോണ്‍ ഓക്കെ പ്ലീസ' എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ദുരനുഭവം നേരിട്ടെന്ന തനുശ്രീയുടെ വെളിപ്പെടുത്തല്‍ സത്യമാണെന്നും താന്‍ ദൃക്‌സാക്ഷിയാണെന്നും വ്യക്തമാക്കി മാധ്യമപ്രവര്‍ത്തകയായ ജാനിസ് സെക്വിറയും രംഗത്തെത്തിയിരുന്നു.

 

ലൈവ് മിന്‍റിന്‍റെ നാഷണൽ ഫീച്ചേഴ്‌സ് എഡിറ്റർ പ്രിയ രമണി വിദേശകാര്യ വകുപ്പ് സഹമന്ത്രി എം ജെ അക്ബറിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി 
 രംഗത്തെത്തി . മാധ്യമപ്രവർത്തകനായിരിക്കുന്ന നാളിൽ അക്ബർ, അഭിമുഖത്തിനായി തന്നെ മുംബൈയിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയെന്നും മോശമായ രീതിയിൽ പെരുമാറിയെന്നുമാണ് ആരോപണം. അവന്തിക മെഹ‌്ത എന്ന മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തലിനെ തുടർന്ന‌് ഹിന്ദുസ്ഥാൻ ടൈംസ‌് പൊളിറ്റിക്കൽ എഡിറ്ററും ബ്യൂറോ ചീഫുമായ പ്രശാന്ത‌് ഝാ രാജിവച്ചു. പ്രശാന്ത‌് ഝാ അയച്ച ഫോൺ സന്ദേശങ്ങളാണ‌് ‘മീ ടൂ’ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നത‌്.  ‘ഹൗ ദി ബിജെപി വിൻസ‌്’ എന്ന പുസ‌്തകത്തിന്റെ രചയിതാവ‌് കൂടിയാണ‌് ഝാ.ഓഫ‌് ഇന്ത്യ സീനിയർ എഡിറ്റർ കെ ആർ ശ്രീനിവാസ‌്,

മറ്റൊരു മുതിർന്ന മാധ്യമപ്രവർത്തകനായ ഗൗതം അധികാരി തുടങ്ങിയവർക്കെതിരായും ‘മീ ടൂ’ വെളിപ്പെടുത്തൽ വന്നിട്ടുണ്ട‌്. മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ സന്ധ്യാമേനോനാണ‌് ട്വിറ്ററിലൂടെ മാധ്യമരംഗത്തെ മീ ടൂ വെളിപ്പെടുത്തലുകൾക്ക‌് തുടക്കമിട്ടത‌്. ആൾ ഇന്ത്യ ബക‌്ചോദ‌് (എഐബി) എന്ന ഹാസ്യപരിപാടി നിർമാണ സ്ഥാപനത്തിലും ‘മീ ടൂ’ വെളിപ്പെടുത്തൽ ചലനം സൃഷ്ടിച്ചു‌. വെളിപ്പെടുത്തലുകളെ തുടർന്ന‌് സ്ഥാപകരിൽ രണ്ടുപേർ രാജിവച്ചു.

 
മീ ടു ക്യാമ്പയിനില്‍  ഒടുവില്‍ ഇതാ മലയാള സിനിമ നടനും എം എല്‍ എ യുമായ മുകേഷും  കുടുങ്ങിയിരിക്കുകയാണ്   .മുകേഷിനെതിരെ ആരോപണവുമായി ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തക ടെസ്സ്  ജോസഫ് ആണ് രംഗത്ത് . ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തൽ.ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിനിടെ 19 വര്‍ഷം മുന്‍പാണ് സംഭവം നടന്നതെന്ന് ടെസ്സ് വെളിപ്പെടുത്തി. സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരന്‍ പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിപ്പിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചു എന്നും ടെസ്സ് വെളിപ്പെടുത്തുന്നു.

അന്നത്തെ തന്റെ മേധാവിയായ ആയ ഡെറിക് ഒബ്രിയാൻ ഒരു മണിക്കൂറോളം തന്നോട് സംസാരിച്ചുവെന്നും അടുത്ത വിമാനത്തിന് തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചു എന്നും ടെസ്സ് പറയുന്നു. പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താൻ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയൻ ഹോട്ടൽ ഇവർക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ്സ് ആരോപിക്കുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടറാണ് ടെസ്സ്. എന്നാല്‍ സംഭവത്തെ കുറിച്ച്  ഓര്മ ഇല്ലെന്നാണ് മുകേഷിന്റെ പ്രതികരണം. ആരോപണം ചിരിച്ചു  തള്ളുന്നുവെന്നും മുകേഷ് പറഞ്ഞു 


LATEST NEWS