രാജസ്ഥാനില്‍ കാണാതായ ആറു വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജസ്ഥാനില്‍ കാണാതായ ആറു വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

ജയ്‌പൂര്‍: രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ കാണാതായ ആറു വയസുകാരിയെ മൃഗീയമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ശനിയാഴ്ച മുതല്‍ കാണാതായ കുട്ടിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ കുറ്റിക്കാട്ടില്‍ നിന്നാണ് ലഭിച്ചത്. ഇതിന് സമീപത്തുള്ള വയലില്‍ വരെ നാട്ടുകാര്‍ കുട്ടിക്കായി തെരച്ചില്‍ നടത്തിയിരുന്നു.

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഒരു സ്പോര്‍ട്സ് പ്രോഗ്രാമില്‍ പങ്കെടുക്കാനായി ശനിയാഴ്ച സ്കൂളില്‍ എത്തിയിരുന്നു. പരിപാടിക്ക് ശേഷം വൈകിട്ട് മൂന്നിന് സ്കൂള്‍ വിട്ടുവെങ്കിലും പെണ്‍കുട്ടി വീട്ടില്‍ എത്തിയില്ല. വീട്ടുകാര്‍ തെരച്ചില്‍ നടത്തിയിട്ടും ഫലമില്ലാതായതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു.

പ്രതികള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഉൗര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ സ്കൂള്‍ ബെല്‍റ്റ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജഗ്ഗു റാം പറഞ്ഞു.