ക​ണ്ണൂ​രില്‍ അ​മ്മ​യും മ​ക​നും വിഷം കഴിച്ച് മ​രി​ച്ച നി​ല​യി​ല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക​ണ്ണൂ​രില്‍ അ​മ്മ​യും മ​ക​നും വിഷം കഴിച്ച് മ​രി​ച്ച നി​ല​യി​ല്‍

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ചെമ്ബലിയോട് അ​മ്മ​യെ​യും മ​ക​നെ​യും വി​ഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ത​ന്ന​ട മാ​യാ​ബ​സാ​റി​ല്‍ ക​ട​മു​റി​യു​ടെ മു​ക​ളി​ലു​ള്ള വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന കി​ഴ്ത്ത​ള്ളി സ്വ​ദേ​ശി​ക​ളാ​യ രാ​ജ​ല​ക്ഷ്മി (80), മ​ക​ന്‍ ര​ജി​ത്ത് (45) എ​ന്നി​വ​രാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കി​ഴ്ത്ത​ള്ളി​യി​ലെ വീ​ടും സ്ഥ​ല​വും വി​റ്റ് ത​ന്ന​ട ബ​സാ​റി​ല്‍ വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇരുവരും. 

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും രോ​ഗ​വു​മാ​വാം ഇരുവരെയും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.


LATEST NEWS