രണ്ട് കുഞ്ഞുങ്ങളുമായി അമ്മ കിണറ്റിലേക്ക് ചാടി;  കുഞ്ഞുങ്ങൾ വെള്ളത്തില്‍ മുങ്ങി മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രണ്ട് കുഞ്ഞുങ്ങളുമായി അമ്മ കിണറ്റിലേക്ക് ചാടി;  കുഞ്ഞുങ്ങൾ വെള്ളത്തില്‍ മുങ്ങി മരിച്ചു

ഭോപ്പാല്‍: ആത്മഹത്യ ചെയ്യാനായി തന്‍റെ രണ്ട് കുഞ്ഞുങ്ങളുമായി അമ്മ കിണറ്റിലേക്ക് ചാടി. ഒടുവില്‍ അമ്മ രക്ഷപ്പെട്ടപ്പോള്‍ രണ്ട് കുഞ്ഞുങ്ങളും വെള്ളത്തില്‍ മുങ്ങി മരിച്ചു. മധ്യപ്രദേശിലെ ബീട്ടുല്‍ ജില്ലയിലാണ് സംഭവം. അമ്മയ്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ബീട്ടുല്‍ ജില്ലയിലെ അമല പൊലീസാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്യാനാണ് മക്കളുമായി അമ്മ കിണറ്റില്‍ ചാടിയത്. എന്നാല്‍, ശ്വാസം കിട്ടാതായതോടെ വെള്ളം പമ്പ് ചെയ്യുന്ന മോര്‍ട്ടറില്‍ കെട്ടിയിരുന്ന കയറില്‍ തൂങ്ങി അമ്മ പിടിച്ച് നിന്നു. എന്നാല്‍, കുഞ്ഞുങ്ങള്‍ക്ക് അത് സാധിച്ചില്ല. ഇതോടെ രണ്ട് കുരുന്നുകളും വെള്ളത്തില്‍ മുങ്ങുകയായിരുന്നു.

സംഭവം അറിഞ്ഞ ഗ്രാമവാസികളും ബന്ധുക്കളും എത്തിയപ്പോഴേക്കും രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു. എട്ടും ആറും വയസുള്ള കുരുന്നുകളാണ് മരണപ്പെട്ടത്. സീമ എന്ന സ്ത്രീയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന്  പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായുള്ള നിരന്തരമായ കലഹമാണ് ആത്മഹത്യ ചെയ്യാന്‍ സീമയെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.