നാദാപുരത്ത് മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നാദാപുരത്ത് മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് നാദാപുരം പുറമേരിയിലാണ് സംഭവം. പുറമേരി സ്വദേശി സഫൂറ(33)യാണ് ബക്കറ്റിലെ വെള്ളത്തില്‍ രണ്ട് മക്കളെയും മുക്കിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ബുധനാഴ്ച് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം.ബക്കറ്റില്‍ മുക്കികൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് മക്കളില്‍ ഒരു കുട്ടി മരിച്ചു. മൂന്ന് വയസ്സുകാരിയായ ഇംഫാല്‍ ആണ് മരിച്ചത്. ഒന്നരവയസ്സുകാരനായ അമാല്‍ രക്ഷപ്പെട്ടു. സഫൂറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഫൂറയുടം നില ഗുരുതരമാണ്.