മകനെ ശ്വാസം മുട്ടിച്ചുകൊന്ന് അമ്മയുടെ ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്കില്‍!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മകനെ ശ്വാസം മുട്ടിച്ചുകൊന്ന് അമ്മയുടെ ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്കില്‍!

ഗ്ലെന്‍ റോക്ക്: സ്വന്തം കൈപ്പടയില്‍ മരണക്കുറിപ്പ് എഴുതി ആത്മഹത്യ ചെയ്യുന്ന രീതിയൊക്കെ ഇപ്പോള്‍ മാറി. സോഷ്യല്‍ മീഡിയകളിലൂടെ ആത്മഹത്യാ കുറിപ്പ് ലോകത്തെ മുഴുവന്‍ അറിയിച്ച് മരണം വരിക്കുകയാണ് ഇപ്പോഴത്തെ രീതി. അമേരിക്കയിലാണ് ഈ ഹൈടെക് ആത്മഹത്യ കണ്ടത്. പെന്‍സില്‍വാനിയയിലുള്ള ഷെറി ഷെര്‍മെയറെന്ന 40കാരിയാണ് ലോകത്തെ നടുക്കിയ ആത്മഹത്യ നടത്തിയത്. സ്വന്തം മകനെ ശ്വാസം മുട്ടിച്ചു കൊന്ന ശേഷമാണ് ഇവര്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്.ഫേസ്ബുക്കിലാണ് ഷെറി തന്‍റെ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്തത്. 600 വാക്കുകളടങ്ങിയ ആത്മഹത്യാക്കുറിപ്പ് മരിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പാണ് ഇവര്‍ തയ്യാറാക്കിയത് എന്നാണ് സൂചന.

ഷെറിയുടെ സുഹൃത്താണ് ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്കില്‍ ആദ്യമായി കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലിസിനെ അറിയിക്കുകയായിരുന്നു. പോലിസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

ഗുരുതരമായ അസുഖത്തെത്തുടര്‍ന്ന് മരണം ഏറക്കുറെ ഉറപ്പായ ഷെറി സ്വന്തം മകനായ ജോണിനു വേണ്ടിയാണ് ജീവിച്ചത്. മരിക്കാനുള്ള യഥാര്‍ഥ കാരണം അവര്‍ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടില്ല.


ആത്മഹത്യാക്കുറിപ്പില്‍ ഷെറി ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്ക് ഒരു മകന്‍ അര്‍ഹിക്കുന്നില്ല. എന്തിനാണ് നിങ്ങള്‍ സ്വന്തം പേരിന്‍റെ അവസാനം മകന് നല്‍കിയത്- അവര്‍ ആത്മഹത്യാക്കുറിപ്പില്‍ ചോദിക്കുന്നു.

 


Loading...
LATEST NEWS