ഡല്‍ഹിയിലെ ആശുപത്രിയില്‍ നൈജീരിയന്‍  സംഘങ്ങളുടെ ഏറ്റുമുട്ടല്‍; ദൃശ്യങ്ങള്‍ പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡല്‍ഹിയിലെ ആശുപത്രിയില്‍ നൈജീരിയന്‍  സംഘങ്ങളുടെ ഏറ്റുമുട്ടല്‍; ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: സാകേതിലെ ആശുപത്രിയില്‍ അപ്രതീക്ഷിതമായി  നൈജീരിയന്‍ പൗരന്മാരുടെ രണ്ടു സംഘങ്ങളുടെ ഏറ്റുമുട്ടല്‍.  വാളും കത്തിയും കൊണ്ടുള്ള  ഏറ്റുമുട്ടലില്‍ പരിഭ്രാന്തരായ ആശുപത്രി ജീവനക്കാര്‍ ശുചിമുറിയില്‍  ഒളിച്ചിരുന്നു എന്നാണ്  റിപ്പോര്‍ട്ട് . സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു . 

 ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ നീലു ഏഞ്ചല്‍ നഴ്‌സിങ് ഹോമിലായിരുന്നു സംഭവം.പരുക്കേറ്റ നിലയിൽ മൂന്നു നൈജീരിയക്കാരെ ആശുപത്രിയിലെത്തിച്ചു ഇവർക്കൊപ്പമെത്തിയവർ പുറത്തു കാത്തുനിൽക്കുന്നതിനിടെ, മറ്റൊരാൾ ഓട്ടോറിക്ഷയിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു. ഇത് എതിർത്ത സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.

#WATCH: Two groups of Nigerian nationals clash with each other at a private nursing home in #Delhi pic.twitter.com/Ia0WiLEPdO

— ANI (@ANI) 30 October 2017

ഏകദേശം ഒരു മണിക്കൂറോളം ഏറ്റുമുട്ടൽ നീണ്ടുനിന്നിരുന്നു. തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെയും ഇവർ മർദിച്ചു. പൊലീസ് എത്തുന്നതിനു മുൻപു തന്നെ അക്രമികൾ ആശുപത്രിയിൽനിന്ന് രക്ഷപെടുകയും ചെയ്തു.


LATEST NEWS