കസ്റ്റഡിയില്‍ ഷഹീദ് മരിച്ചത്; വീഴ്ചയില്‍ തലയ്ക്കകത്തുണ്ടായ രക്തസ്രാവമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കസ്റ്റഡിയില്‍ ഷഹീദ് മരിച്ചത്; വീഴ്ചയില്‍ തലയ്ക്കകത്തുണ്ടായ രക്തസ്രാവമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്!

കൊച്ചി; ;ചേരാനല്ലൂര്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിക്കാനിടയായത് വീഴ്ചയില്‍ തലയ്ക്കകത്തുണ്ടായ രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അയല്‍വാസിയെ കത്തികൊണ്ട് കുത്തിയ കേസില്‍ ചേരനല്ലൂര്‍ പേലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ എടുത്ത കുന്നുംപുറം വലിയപറമ്പ് ഷഹീര്‍ (48) വ്യാഴ്‌ഴ്ചയാണ് ലോക്കപ്പില്‍ കിടന്ന് മരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് ഷാഹിദിനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതാണെന്ന സംശയം ഉയര്‍ന്ന് വരികയും കൊലപാതകത്തെ തുടര്‍ന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അമിത മദ്യപാനം മൂലം ഇയാള്‍ക്കു ഗുരുതരമായ കരള്‍ രോഗം ബാധിച്ചിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ മറ്റു മര്‍ദ്ദനങ്ങള്‍ ഏറ്റതിന്റെ ക്ഷതങ്ങളും ചതവുകളും കണ്ടെത്തിയിട്ടില്ലെന്നു നോര്‍ത്ത് സര്‍ക്കിള്‍ ടടി. ബി വിജയന്‍ പറഞ്ഞു.


അയല്‍വാസിയായ പീടിയേക്കല്‍ നദീറുമായുളള തര്‍ക്കത്തെ തുടര്‍ന്നാണ് ഷഹീര്‍ രണ്ടു തവണ ഇയാളെ കുത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഷഹീര്‍ അബോധാവസ്ഥയില്‍ നദീറിന്റെ വീട്ടുവളപ്പില്‍ കിടക്കുന്നതാണ് കണ്ടത്.

തുടര്‍ന്ന്  ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചെങ്കിലും അമിതമായി മദ്യപിച്ചിരുന്നുവെന്നു മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. പിന്നീട് പോലീസ് സ്‌റ്റേഷനില്‍ തിരികെ എത്തിച്ച് ലോക്കപ്പിലടച്ചു. രാവിലെ ഒന്‍പതു മണിയോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിലത്തു തലയിടിച്ച് വീണതോ അല്ലെങ്കില്‍ ഭിത്തിയില്‍ തല ശക്തമായി ഇടിച്ചതിനെ തുടര്‍ന്നോ രക്തസ്രാവമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങളറിയാന്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവരെയും പോലീസ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നവരെയും  വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.


LATEST NEWS