വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
സനാ: യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിനുറുക്കിയ മലയാളി യുവതി ഒളിവില്‍. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയയാണ് ഒളിവില്‍ പോയിരിക്കുന്നത്. യെമനിലെ അല്‍ദെയ്ദിലാണ് സംഭവം നടക്കുന്നത്. യെമനില്‍ നഴ്സായ നിമിഷ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം 110 കഷണങ്ങളാക്കി മൃതദേഹം ചാക്കില്‍ കയറ്റി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു. എന്നാല്‍ നാല് ദിവസത്തിന് ശേഷം ദുര്‍ഗന്ധം ഉണ്ടായപ്പോഴാണ് സംഭവം പുറത്തറിയുന്നത്. യുവതിക്കായുള്ള അന്വേഷണം നടക്കുകയാണ്.