സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് നൽകാനായി കൊണ്ടുവന്ന അനധികൃത സൗന്ദര്യവര്‍ധക മരുന്നുകളുമായി ഒരാൾ പിടിയിൽ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് നൽകാനായി കൊണ്ടുവന്ന അനധികൃത സൗന്ദര്യവര്‍ധക മരുന്നുകളുമായി ഒരാൾ പിടിയിൽ 

കൊച്ചി: അനധികൃതമായി സൗന്ദര്യവര്‍ധക മരുന്നുകളുമായി എത്തിയ ആള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയില്‍. സിനിമാതാരങ്ങള്‍ ഉൾപ്പെടെയുള്ളവർക്ക് കൈമാറാനായാണ് ഇയാൾ അനധികൃതമായി സൗന്ദര്യവര്‍ധക മരുന്നുകളുമായി എത്തിയത്. കര്‍ണാടക ഭട്കല്‍ സ്വദേശിയാണ് പിടിയിലായത്. കൊലാലംപൂരില്‍ നിന്നാണ് ഇയാള്‍ മരുന്നുകള്‍ കൊണ്ടുവന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച്‌ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. ബോളിവുഡ് താരങ്ങള്‍ക്ക് ഉള്‍പ്പെടെ കൈമാറാനാണ് മരുന്നുകള്‍ കൊണ്ടുവന്നതെന്ന് ഇയാള്‍ പറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.


LATEST NEWS