സ്വര്‍ണക്കടത്ത് കേസ്: പെരുമ്പാവൂര്‍ സ്വദേശി അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വര്‍ണക്കടത്ത് കേസ്: പെരുമ്പാവൂര്‍ സ്വദേശി അറസ്റ്റില്‍

കൊച്ചി: 1500 കോടിയുടെ സ്വര്‍ണക്കടത്ത് കേസില്‍ ഒരു പെരുമ്ബാവൂര്‍ സ്വദേശിയേക്കൂടി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) അറസ്റ്റ് ചെയ്തു. അംജത് സി സലീം എന്നയാളാണ് അറസ്റ്റിലായത്. 

മുംബൈയില്‍ നിന്നുള്ള ഡിആര്‍ഐ സംഘമാണ് അംജത്. സി. സലീമിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്വര്‍ണക്കടത്തില്‍ വന്‍ നിക്ഷേപം നടത്തിയെന്നാണ് ഡിആര്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയി.

കേസിന്റെ അന്വഷണം അവസാന ഘട്ടത്തിലാണ്. എറണാകുളം ബ്രോഡ്‌വേയിലെ വ്യപാരിയായ സിറാജിനെ ഡിആര്‍ഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന അംജതിനെ അറസ്റ്റ് ചെയ്തത്.


LATEST NEWS