പി​ണ​റാ​യി​യി​ലെ ദു​രൂ​ഹ മരണം ; കുട്ടികളുടെ അമ്മ ക​സ്റ്റ​ഡി​യില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പി​ണ​റാ​യി​യി​ലെ ദു​രൂ​ഹ മരണം ; കുട്ടികളുടെ അമ്മ ക​സ്റ്റ​ഡി​യില്‍

ത​ല​ശേ​രി: കണ്ണൂർ പി​ണ​റാ​യി​യി​ല്‍ മാ​താ​പി​താ​ക്ക​ളും ചെ​റു​മ​ക്ക​ളും ഉ​ൾ​പ്പെ​ടെ ഒ​രു കു​ടു​ബ​ത്തി​ലെ നാ​ലു​പേ​ര്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മ​ക​ൾ ക​സ്റ്റ​ഡി​യി​ല്‍. പി​ണ​റാ​യി വ​ണ്ണ​ത്താ​ന്‍ വീ​ട്ടി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍ (76), ഭാ​ര്യ ക​മ​ല (65), പേ​ര​ക്കു​ട്ടി​ക​ളാ​യ ഐ​ശ്വ​ര്യ കി​ഷോ​ർ (8), കീ​ര്‍​ത്ത​ന (ഒ​ന്ന​ര) എ​ന്നി​വ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് മ​രി​ച്ച ദ​മ്പ​തി​ക​ളു​ടെ മ​ക​ളും കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ  സൗ​മ്യ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ള്ള​ത്.

ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് മ​ഫ്തി​യി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സൗ​മ്യ​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി  ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റിയത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ നാ​ല് മ​ര​ണ​ങ്ങ​ളു​ടേ​യും ചു​രു​ള​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

ആറുവര്‍ഷം മുമ്പാണ് കീര്‍ത്തന മരിച്ചത്. ഐശ്വര്യ കഴിഞ്ഞ ജനുവരിയിലും കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്.

നാ​ല് മ​ര​ണ​ങ്ങ​ളി​ല്‍ മൂ​ന്നും എ​ലി വി​ഷം ഉള്ളിൽ ചെ​ന്നാ​ണെ​ന്ന് ഇ​തി​ന​കം വ്യ​ക്ത​മാ​യി . മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ളു​ടേ​യും പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ ബ​ല​ത്തി​ലും ഇ​തു​വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച​ത് വീ​ട്ടി​നു​ള്ളി​ല്‍ ത​ന്നെ​യു​ള്ള​യാ​ളെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല.

സൗമ്യയുമായി ബന്ധമുള്ള നാലു യൂവാക്കളെ ഇതിനോടകം പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. എന്നാല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇതേവരെ പുറത്തുവന്നിട്ടില്ല. അലുമിനിയം ഫോസ്‌ഫൈഡ് ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നാണ് സൗമ്യയുടെ അച്ഛനും അമ്മയും മരിച്ചതെന്ന രാസപരിശോധനാ ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.