കാമുകനുമായുള്ള ബന്ധത്തിന് ശല്യമാകാതിരിക്കാന്‍ അമ്മ മകളെ കൊന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാമുകനുമായുള്ള ബന്ധത്തിന് ശല്യമാകാതിരിക്കാന്‍ അമ്മ മകളെ കൊന്നു

യോര്‍ക്ക്ഷയര്‍: താനും കാമുകനും തമ്മിലുള്ള ബന്ധത്തിന് ശല്യമാകാതിരിക്കാന്‍ അമ്മ നാലു വയസുള്ള പെണ്‍കുട്ടിയെ ഹെറോയിന്‍ നല്‍കി മയക്കി. അമ്മ മൈക്കല പൈക്ക്, കാമുകന്‍ ജോണ്‍ റിട്ടിങ്ങ് എന്നിവര്‍ ചേര്‍ന്നാണ് അതിക്രൂരമായ ഈ കൃത്യം ചെയ്തത്. ഹെറോയിന്‍, മെഥഡോണ്‍, കെറ്റാമീന്‍ തുടങ്ങിയ അതിശക്തമായ ലഹരി മരുന്നുകളാണ് പോപ്പി വിഡിസണിന് ഇവര്‍ നിത്യേന നല്‍കിയത്. ആറുമാസം ഇവ നിരന്തരം ഉള്ളില്‍ ചെന്ന് കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു.

കേസില്‍ കഴിഞ്ഞ ദിവസം യോര്‍ക്ക്ഷയര്‍ ഹള്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ തുടങ്ങി. കാമുകനുമായുള്ള ലൈംഗിക ബന്ധത്തിനിടെ ശല്യമുണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു. ഇരുവരും തമ്മില്‍ നടത്തിയ മെസേജിംഗിലൂടെ കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയെന്നത് തെളിഞ്ഞിട്ടുണ്ടെന്ന് യോര്‍ക്ക്‌ഷെയറിലെ ഹള്‍ ക്രൗണ്‍ കോടതി ജഡ്ജി ചൂണ്ടിക്കാട്ടി. ഇരുവരും കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.


Loading...