ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച കേസില്‍ 2 യുവാക്കള്‍ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച കേസില്‍ 2 യുവാക്കള്‍ അറസ്റ്റില്‍

അടൂര്‍: ജനറല്‍ ആശുപത്രിയില്‍ വച്ച്‌ ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച കേസില്‍ 2 യുവാക്കള്‍ അറസ്റ്റില്‍. കുരമ്പാല ആരതി ഭവനത്തില്‍ രാജേഷ് (34), കളീക്കല്‍തുണ്ടില്‍ വീട്ടില്‍ രഞ്ജിത്ത് (23) എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം ഉണ്ടായത്. പ്രതികളില്‍ ഒരാളായ രാജേഷിന്റെ അമ്മയെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവരെ കാണാന്‍ എത്തിയ യുവാക്കള്‍ ആശുപത്രി വരാന്തയില്‍നിന്ന യുവതിയെ ശല്യപ്പെടുത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ യുവതിയെ ഇവര്‍ മര്‍ദിക്കുകയായിരുന്നു. യുവാക്കള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.