യുവതിയെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചു; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ കൊലപ്പെടുത്തി സ്യൂട്‌കേസിലാക്കി ഉപേക്ഷിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുവതിയെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചു; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ കൊലപ്പെടുത്തി സ്യൂട്‌കേസിലാക്കി ഉപേക്ഷിച്ചു

കര്‍ണാടകയിലെ ബല്‍ഗാമില്‍ യുവതിയെ കൊന്ന് സ്യൂട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തി. പാട്രോളിംഗ് നടത്തുകയായിരുന്ന പൊലീസാണ് സ്യൂട്‌കേസ് കണ്ടെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

മുംബൈയില്‍ ഐടി എന്‍ജിനിയറായ യുവതിയെ സുഹൃത്തുക്കള്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം സ്യൂട്‌കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സുഹൃത്തുക്കളായ നിഖിലേഷ് പാട്ടീല്‍(24), അക്ഷയ് വാലോട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയും പ്രതികളും തമ്മില്‍ പൂനൈയില്‍ വെച്ച് കാണാമെന്ന് സമ്മതിക്കുന്നതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസിന് ലഭിച്ചു. നിഖിലേഷും, അക്ഷയ്‌യും യുവതിയെ കാണാനായി പുനൈയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് മൂന്ന് പേരും അംബര്‍നാഥിലുള്ള അക്ഷയ്‌യുടെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും, തന്നെ അപമാനിച്ചതായി പൊലീസ് പരാതിപ്പെടുമെന്ന് പറഞ്ഞ യുവതിയെ കൊലപ്പെടുത്തി സ്യൂട്‌കേസിലാക്കുകയായിരുന്നു. ഗോവയിലേക്കുള്ള യാത്രക്കിടെ പ്രതികള്‍ സ്യൂട്‌കേസ് ബല്‍ഗാമിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.

യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കര്‍ണാടക, മഹാരാഷ്ട്ര പൊലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.


LATEST NEWS