മുംബയില്‍ മകന്‍റെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുംബയില്‍ മകന്‍റെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു

മുംബൈ: മുംബയില്‍ മലയാളി യുവാവ് അമ്മയെ അടിച്ചു കൊന്നു. വസായിയില്‍ താമസിക്കുന്ന അമിത് (24)​ ആണ് അമ്മ ലതാ നായരെ (64)​ അടിച്ചു കൊന്നത്. മകനെ പൊലീസ് അറസ്റ്റു ചെയ്തു.

ഏറ്റവും ഇളയ മകനായ അമിത് തൊഴിലൊന്നും ഇല്ലാത്തതിനാല്‍ ലതയ്ക്കൊപ്പമാണ് കഴിഞ്ഞുവന്നത്. മദ്യപിച്ചെത്തി അമിത് ലതയോട് വഴക്കിടുക പതിവായിരുന്നു. 

സംഭവം ദിവസം പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ അമിത് കാളിംഗ് ബെല്‍ അടിച്ചിട്ടും ലത വാതില്‍ തുറക്കാത്തില്‍ അമിത് ബഹളമുണ്ടാക്കാന്‍ തുടങ്ങി. അതോടെ അയല്‍​ക്കാര്‍ക്ക് ശല്യമുണ്ടാകാതിരിക്കാന്‍ ലത വാതില്‍ തുറന്നു. വീടിനകത്തേക്ക് കയറിയ അമിത്, വാതില്‍ തുറക്കാത്തതിനെ ചൊല്ലി ലതയുമായി വഴക്കിട്ടു. തുടര്‍ന്ന് അമിത് ലതയുടെ തല പിടിച്ച്‌ ചുമരില്‍ ശക്തിയായി ഇടിക്കുകയായിരുന്നു. തലയ്ക്ക് മാരകമായ ക്ഷതമേറ്റ ലത ബോധരഹിതയായി. അടുത്ത ദിവസം പുലര്‍ച്ചെ 5.30ന് വിവരം അമിത് സഹോദരിമാരെ അറിയിച്ചു. അവരാണ് വിവരം പൊലീസിനെ അറിയിച്ചത്.

പൊലീസെത്തി അമിത്തിനെ കസ്റ്റഡിയില്‍ എടുത്തു. അമിത് കുറ്റം സമ്മതിച്ചിട്ടുണ്ട്.