കോഴിക്കോട് കടകള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തിയ രണ്ടംഗ സംഘം പിടിയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോഴിക്കോട് കടകള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തിയ രണ്ടംഗ സംഘം പിടിയിൽ

കോഴിക്കോട് കടകള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തിയ രണ്ടംഗ സംഘത്തെ താമരശേരി പൊലിസ് പിടികൂടി. പുതുപ്പാടി ഈങ്ങാപ്പുഴ കക്കാട് പുതുപ്പറമ്പില്‍ ഷഹനാദ് (20), കാസര്‍ക്കോട ഹോസ്ദുര്‍ഗ് നസീമ ക്വാട്ടേഴ്‌സില്‍ അലാവുദ്ദീന്‍ (44) എന്നിവരെയാണ് എസ്‌ഐ എ. സായൂജ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ്  സംഘം അറസ്റ്റ് ചെയ്തത്. 

ഷഹനാദിനെ കക്കാട് നിന്നും അലാവുദ്ദീനെ താമരശേരി ടൗണില്‍ നിന്നും വെള്ളിയാഴ്ചയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. നാല് കവര്‍ച്ച കേസുകളിലാണ് ഇരുവരും അറസ്റ്റിലായത്.