അങ്കമാലി മൂക്കന്നൂരിൽ കൂട്ടകൊലപതകം; പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവരുന്നതു മാറ്റിവച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അങ്കമാലി മൂക്കന്നൂരിൽ കൂട്ടകൊലപതകം; പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവരുന്നതു മാറ്റിവച്ചു

അങ്കമാലി: സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവരുന്നതു മാറ്റിവച്ചു. സ്വത്തുതർക്കത്തെത്തുടർന്നാണ് അങ്കമാലി മൂക്കന്നൂരിൽ സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് തെളിവെടുപ്പ് മാറ്റിവയ്ക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.

മൂക്കന്നൂർ എരപ്പ് സെന്റ് ജോർജ് കപ്പേളയ്ക്കു സമീപം അറയ്ക്കൽ പരേതനായ കൊച്ചപ്പന്റെ മകൻ ശിവൻ (62), ശിവന്റെ ഭാര്യ വത്സ (58), ഇവരുടെ മൂത്ത മകളും എടലക്കാട് കുന്നപ്പിള്ളി സുരേഷിന്റെ ഭാര്യയുമായ സ്മിത (30) എന്നിവരാണ് ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്. സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിൻ (10), അപർണ(10) എന്നിവർക്കും വെട്ടേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശിവന്റെ അനുജൻ ബാബുവിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.


LATEST NEWS