തിരൂരിൽ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലപ്പെടുത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തിരൂരിൽ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലപ്പെടുത്തി

തിരൂരിൽ യുവാവ് തലക്കടിയേറ്റ് മരിച്ചു. മത്സ്യ മാർക്കറ്റിലെ തൊഴിലാളിയായ സെയ്തലവിയാണ് മരിച്ചത്. കല്ലുകൊണ്ട് തലക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ സെയ്തലവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. .രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. പൊലീസ് അന്വേഷണം തുടങ്ങി. 

തിരൂര്‍ മത്സ്യമാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളിയായ സെയ്തലവി ജോലിക്ക് ശേഷം രാത്രി സമീപത്തെ കെട്ടിടത്തില്‍ കിടന്നുറങ്ങുകയായിരുന്നു. ബഹളം കേട്ട് പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തിപ്പോള്‍ തലയില്‍ ഗുരുതരമായി പരിക്കേറ്റ നിലയിലാരുന്നു സെയ്തലവി. ഉടന്‍ തിരൂരിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നു. പരിസരത്ത് നിന്ന് രക്തം പുരണ്ട കല്ലും ഒരു കവറും കണ്ടെടുത്തിട്ടുണ്ട്.

മാനസിക ആസ്വാസ്ഥ്യമുള്ള ഒരാള്‍ ഈ പരസരത്ത് ഇത്തരത്തിലൊരു കല്ല് കവറിലിട്ട് കൊണ്ട് നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇയാള്‍ തന്നെയാവാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെയും നിഗമനം. എന്തെങ്കിലും വാക്കുതര്‍ക്കത്തിന്റെ പേരില്‍ സെയ്തലവിയെ രാത്രിയില്‍ ആക്രമിച്ചതാകാമെന്നും കരുതുന്നു. പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.