പരിശീലകൻ  ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി  ഷൂട്ടിങ് താരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പരിശീലകൻ  ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി  ഷൂട്ടിങ് താരം

ന്യൂഡൽഹി: ശീതള  പാനിയത്തില്‍ ലഹരികലര്‍ത്തി ബോധം കെടുത്തി പരിശീലകൻ  ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി  ഷൂട്ടിങ് താരം . അർജുന അവാർഡ് ജേതാവായ മുൻ ദേശീയ താരമാണ് പ്രതി. പരിശീലകനെതിരെ ചാണക്യപുരി പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ  രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

നവംബർ 12ന് സർക്കാർ ക്വാർട്ടേഴ്സിൽ  വെച്ചാണ് സംഭവം. കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് അടക്കം ഷൂട്ടിംഗ് ലോക ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തയാളാണ് പരിശീലകൻ. കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോയി. തന്റെ ജന്മദിന ആഘോഷങ്ങൾക്കിടെയാണു പരിശീലകൻ മാനഭംഗപ്പെടുത്തിയെന്നു യുവതിയുടെ പരാതിയിൽ ആരോപിക്കുന്നു. വിവാഹം ചെയ്യാമെന്ന് പരിശീലകൻ വാക്കുനൽകിയിരുന്നതായും യുവതിയുടെ പരാതിയിൽ ആരോപണമുണ്ട്. പീഡനത്തെകുറിച്ച് താൻ ചോദിച്ചപ്പോൾ, തന്നെ റൈഫിൾ ഉപയോഗിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 


Loading...