വീട്ടമ്മയെ തോക്കുചൂണ്ടി പീഡിപ്പിച്ച കേസിലെ പ്രതി പോത്ത് ഷാജി പിടിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വീട്ടമ്മയെ തോക്കുചൂണ്ടി പീഡിപ്പിച്ച കേസിലെ പ്രതി പോത്ത് ഷാജി പിടിയില്‍

തിരുവനന്തപുരം തൊളിക്കോട് വീട്ടമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതി പോത്ത് ഷാജി പിടിയില്‍. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ. ഇവിടെ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

രണ്ട് കുട്ടികളുടെ അമ്മയായ 28കാരിയാണ് പീഡനത്തിനിരയായത്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു പ്രതി വീട്ടില്‍ കടന്നുകയറി യുവതിയെ പീഡിപ്പിച്ചത്. വേട്ടക്ക് ഉപയോഗിക്കുന്ന തോക്ക് ചൂണ്ടിയായിരുന്നു പീഡനം. പ്രതിയുടെ കാമുകിയുടെ വീട്ടില്‍ നിന്ന് തോക്ക് പൊലീസ് കണ്ടെടുത്തിരുന്നു.