നൂറു വയസ്സുള്ള സ്ത്രീ ബലാത്സംഗ ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 നൂറു വയസ്സുള്ള സ്ത്രീ ബലാത്സംഗ ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടു

മീററ്റ്: ഉത്തര്‍പ്രദേശില്‍ നൂറു വയസ്സുള്ള വൃദ്ധ  ബലാത്സംഗ ശ്രമത്തിനിടെ  കൊല്ലപ്പെട്ടു . അസുഖങ്ങള്‍ കാരണം കിടപ്പിലായ സ്ത്രീയെയാണ് 35-കാരനായ അങ്കിത് പൂനിയ എന്നയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.മീററ്റിലെ ഒരു ഗ്രാമത്തില്‍ ഞായറാഴ്ച്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

എന്നാല്‍ പീഡനം ശ്രമം തടുക്കാനോ ഒച്ച വയ്ക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്ന അവര്‍. ആരോ തേങ്ങുന്ന ശബ്ദം കേട്ടാണ് മുറിയിലേക്ക് തങ്ങള്‍ പോയതെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ നാല്‍പ്പതു വയസ്സുള്ള ചെറുമകന്‍ പറയുന്നു.മുത്തശ്ശിയുടെ അസുഖം കൂടിയെന്ന ആശങ്കയില്‍ ഓടിച്ചെന്ന പേരക്കുട്ടിയും കുടുംബാംഗങ്ങളും അവരെ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. 

പീഡനശ്രമത്തെ തുടര്‍ന്ന് അത്യാസന്ന നിലയിലായ സ്ത്രീയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അവശനിലയിലായ അവര്‍ തിങ്കളാഴ്ച്ച പുലര്‍ച്ചയോടെ മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

പോലീസ് പിടിയിലായ പ്രതി അങ്കിത് പൂനിയയുടെ പേരില്‍ മാനഭംഗത്തിനും കൊലപാതകത്തിനും വീട്ടില്‍ അതിക്രമിച്ചു കയറിയതിനും ദളിത് വിഭാഗക്കാര്‍ക്ക് എതിരായ പീഡനത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. വൃദ്ധര്‍ പീഡിപ്പിക്കപ്പെട്ട കേസുകള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നൂറ്റാണ്ട് കാലം ജീവിച്ച് കിടപ്പിലായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം അപൂര്‍വ്വമാണ്.


LATEST NEWS