വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ​തി​നു  അ​ഡ്മി​നു മ​ർ​ദ​നം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ​തി​നു  അ​ഡ്മി​നു മ​ർ​ദ​നം

മും​ബൈ: വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ​തി​നു ഗ്രൂ​പ്പ് അ​ഡ്മി​നു മ​ർ​ദ​നം. മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ഹ​മ്മ​ദ്ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. ചൈ​ത​ന്യ ശി​വാ​ജി ഭോ​ർ (18) എ​ന്ന വി​ദ്യാ​ർ​ഥി​ക്കാ​ണ് മ​ർ​ദ​നം ഏ​റ്റ​ത്. 

അ​ഹ​മ്മ​ദ്ന​ഗ​റി​ലെ കാ​ർ​ഷി​ക കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് ഭോ​ർ. ഇ​യാ​ൾ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളെ അം​ഗ​ങ്ങ​ളാ​ക്കി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ കോ​ള​ജി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​രം സ​ച്ചി​ൻ ഗ​ഡ​ക് എ​ന്ന വി​ദ്യാ​ർ​ഥി​യെ ഗ്രൂ​പ്പി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി. 

സം​ഭ​വ​ത്തി​ൽ നി​രാ​ശ​നാ​യ സ​ച്ചി​ൻ കൂ​ട്ടു​കാ​രു​മൊ​ത്ത് കോ​ള​ജ് കാ​ന്‍റി​നി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്ന ഭോ​റി​നെ ആ​ക്ര​മി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഭോ​റി​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പൂ​ന​യി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​നു ശേ​ഷം അ​ക്ര​മി​ക​ൾ ര​ക്ഷ​പെ​ട്ടു.